എന്‍റെ റ്റാറ്റ - അനീസ് ബഷീര്‍

basheer drawing T Sasi Mohan
WDWD
തനിക്കേറ്റവും പ്രിയപ്പെട്ട തന്‍റെ റ്റാറ്റയെപ്പറ്റി വൈക്കം മുഹമ്മദ് ബഷീറിന്‍റെ മകന്‍ അനീസ് ബഷീര്‍ എഴുതുന്നു : കേരളത്തില്‍ ഒരു പ്രമുഖ പത്രം കോഴിക്കോട് ആസ്ഥാനമായി പിറവിയെടുക്കുന്നു. അവര്‍ ആഗ്രഹിച്ചത് വൈക്കം മുഹമ്മദ് ബഷീറിനെ എഡിറ്ററാക്കാന്‍.

ഒരു മുസ്ളീം സംഘടനയോട് ആഭിമുഖ്യമുള്ള പത്രമായതിനാല്‍ അവരുടെ ആഗ്രഹം ന്യായം. പക്ഷേ റ്റാറ്റ ആ സ്ഥാനം നിരസിച്ചുകൊണ്ട് ഒരു മറുനിര്‍ദേശം വച്ചു. - "പി.കെ. ബാലകൃഷ്ണന്‍'.

കേട്ടുനിന്ന ഞാന്‍ ഉറപ്പിച്ചു. ഏതായാലും അവര്‍ ഈ നിര്‍ദേശം സ്വീകരിയ്ക്കാന്‍ തരമില്ല. പക്ഷേ സമ്പൂര്‍ണ്ണമായും അവര്‍ അത് അംഗീകരിച്ചു. സുഹൃത്തായ ബാലകൃഷ്ണന് ആ സ്ഥാനം ലഭിച്ചതില്‍ അദ്ദേഹത്തേക്കാള്‍ ആഹ്ളാദിച്ചത് റ്റാറ്റയായിരുന്നു

കാരണം റ്റാറ്റ സൗഹൃദത്തിന് മറ്റെന്തിനെക്കാള്‍ വില കല്പിച്ചിരുന്നു.

മതവര്‍ഗീയതയെ അതിശക്തമായി എതിര്‍ത്തിരുന്ന റ്റാറ്റായുടെ നിലപാട് എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു. വീട്ടില്‍ വരുന്ന വ്യത്യസ്ത മതപണ്ഡിതരുമായി റ്റാറ്റ അതിസമര്‍ത്ഥമായി തര്‍ക്കിക്കുമ്പോള്‍ ഞാന്‍ ഒരിക്കല്‍ റാറ്റയോട് ചോദിച്ചിട്ടുണ്ട്. ""റ്റാറ്റ ശരിയ്ക്കും ഫിഫ്ത്ത് ഫോറം വരെയേ പഠിച്ചിട്ടുള്ളോ?''

ഹിന്ദു സന്യാസിയായും സൂഫിവര്യനായും ജീവിച്ച അനുഭവത്തില്‍ റ്റാറ്റായില്‍ ഒരു കറകളഞ്ഞ ദൈവഭക്തി ഉറച്ചിരുന്നു. അനല്‍ ഹക്കും, അഹം ബ്രഹ്മാസ്മിയും ഒന്നാണെന്ന അറിവ് മതവര്‍ഗീയവാദികള്‍ക്കെതിരെ ശക്തമായി പ്രതികരിയ്ക്കാന്‍ റ്റാറ്റായെ പ്രേരിപ്പിച്ചിരുന്നു.
basheer family
WDWD


ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കലും എന്നെ റ്റാറ്റായെ അനുകരിയ്ക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. പലപ്പോഴും റ്റാറ്റയെടുത്ത നിലപാടുകളും പ്രസംഗങ്ങളും മത മൗലികവാദികളെ ശക്തമായി പ്രകോപിപ്പിക്കുകയുണ്ടായി. എന്‍റെ സ്വഭാവരൂപീകരണത്തില്‍ റ്റാറ്റായുടെ സ്വാധീനം ഗണ്യമായിരുന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :