‘ഐടി മേഖലയില്‍ 26% വാര്‍ഷികവളര്‍ച്ച’

കൊല്‍ക്കത്ത| ഗായത്രി ശര്‍മ്മ|
ഇന്ത്യന്‍ ഐടി മേഖല മികച്ച നേട്ടമാണ് ഇപ്പോള്‍ കൈവരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ആഗോളതലത്തില്‍ മോശം അവസ്ഥയാണെങ്കിലും ഇന്ത്യന്‍ ഐടി മേഖലയ്ക്ക് 25-26 ശതമാനം വാര്‍ഷികവളര്‍ച്ചയുണ്ടാകുമെന്ന് നാരായണമൂര്‍ത്തി പറഞ്ഞു.

നമ്മുടെ ഐടി മേഖലയ്ക്ക് ഇങ്ങനെയൊരു വളര്‍ച്ചയുണ്ടാകുന്നത് ചെറിയ കാര്യമല്ല. അതും ഈ മേഖലയില്‍ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍- നാരായണമൂര്‍ത്തി പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ‘ബാംഗ്ലൂര്‍ പ്രസ്താവന’ വിദേശരാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ വ്യവസായമേഖലയോടുള്ള ബഹുമാനമാ‍ണ് സൂചിപ്പിക്കുന്നതെന്നും നാരായണമൂര്‍ത്തി പറഞ്ഞു. പുറംതൊഴില്‍ കരാറുമായി ബന്ധപ്പെട്ട്'ബാംഗ്ലൂര്‍ വേണ്ട; ബുഫല്ലോ (കനഡ അതിര്‍ത്തിയിലെ അമേരിക്കയിലെ നഗരം) മതി എന്ന് അഭിപ്രായപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :