സ്‌പ്ലെന്‍ഡറിന് അടിതെറ്റി; ഇന്ത്യന്‍ ബൈക്ക് ശ്രേണിയില്‍ വെന്നിക്കൊടി പാറിച്ച് ബജാജ് ബോക്‌സര്‍ !

ഇന്ത്യയില്‍ ബജാജ് ബോക്‌സര്‍ ഇപ്പോഴും നമ്പര്‍ വണ്‍

Bajaj Boxer, motorcycle, ബജാജ് ബോക്‌സര്‍, സ്‌പ്ലെന്‍ഡര്‍, ബൈക്ക്
സജിത്ത്| Last Modified ബുധന്‍, 7 ജൂണ്‍ 2017 (10:12 IST)
ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡറിനോളം വരില്ലെങ്കിലും കമ്മ്യൂട്ടര്‍ ശ്രേണിയിലെ ജനപ്രിയ മോഡലായിരുന്നു ഒരു കാലത്ത് ബജാജ് ബോക്‌സര്‍. എന്നാല്‍ പുതുനിര ബൈക്കുകളുടെ ആധിപത്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെയാണ് ബോക്‌സര്‍ പതുക്കെ പിന്‍വലിഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച ഈ ബജാജ് ബോക്‌സറാണ് വര്‍ഷങ്ങളായി ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഇരുചക്ര വാഹനമെന്നതാണ് വസ്തുത.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 3.57 ലക്ഷം യൂണിറ്റ് 100 സിസി ബോക്‌സറുകളാണ് ബജാജ് ഇന്ത്യയിന്‍ നിന്ന് കയറ്റി അയച്ചത്. ഒന്നാമനാണെങ്കിലും മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 41 ലക്ഷം ഇടിവും ബോക്‌സറിന് നേരിടേണ്ടിവന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 6.07 ലക്ഷം യൂണിറ്റ് ബോക്‌സറുകള്‍ ബജാജ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. അതേസമയം കയറ്റുമതി ലിസ്റ്റില്‍ ജനപ്രിയ മോഡലായ സ്‌പ്ലെന്‍ഡറിന് 13ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2 ലക്ഷം യൂണിറ്റ് വിറ്റഴിച്ച സിടി 100 ആണ് ബോക്‌സറിന് തൊട്ടുപിന്നിലുള്ളത്. 1.5 ലക്ഷം യൂണിറ്റോടെ പള്‍സര്‍ മൂന്നാം സ്ഥാനത്തുമെത്തി.

ബോക്‌സറിന്റെ ചെറു അഡ്വഞ്ചര്‍ പതിപ്പായ ന്യൂജെന്‍ ബോക്‌സര്‍ 150 എന്ന മോഡല്‍ 1.40 ലക്ഷം യൂണിറ്റുമായി നാലാം സ്ഥാനവും സ്വന്തമാക്കി. 1.35 ലക്ഷം യൂണിറ്റ് കയറ്റുമതി ചെയ്ത് അഞ്ചാം സ്ഥാനത്തുള്ളത് സ്‌കൂട്ടര്‍ ശ്രേണിയിലെ ഹോണ്ട ഡിയോ ആണ്. ഏഴാം സ്ഥാനത്തുള്ള അപ്പാച്ചെ സീരിസാണ് ടിവിഎസ് നിരയില്‍ മുന്‍പില്‍. യമഹ FZ പതിനൊന്നാമതും സുസുക്കി ജിക്‌സര്‍ പതിനാലാം സ്ഥാനവും കരസ്ഥമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :