കൊച്ചി: സ്വര്‍ണവില തിങ്കളാഴ്ച വര്‍ധിച്ചു. പവന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 20,680 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 2,585 രൂപയാണ് ഗ്രാമിന്റെ വിലയിപ്പോള്‍. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.