സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് 120 രൂപ വര്‍ധിച്ച് 17480 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2185 രൂപയാണ് ഇന്നത്തെ വില. 17400 രൂപയായിരുന്നു ഇതിന് മുന്‍പ് കുറിച്ച റെക്കോര്‍ഡ്.
ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 13.38 ഡോളര്‍ വര്‍ധനവോടെ 1626.78 ഡോളര്‍ നിരക്കിലെത്തി.
അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കടബാധ്യത സംബന്ധിച്ച ആശങ്കകളാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വില ഉയരാന്‍ കാരണമാകുന്നത്. കടബാധ്യത സംബന്ധിച്ച ആശങ്ക ഡോളറിന് മൂല്യം കുറയ്ക്കുന്നതാണ് സ്വര്‍ണത്തിന് വില വര്‍ധിപ്പിക്കുന്നത്.