സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവില പവന് 400 രൂപയാണ് കുറഞ്ഞ് 22,400 രൂപയിലെത്തി. ഇതോടെ സ്വര്‍ണം ഗ്രാമിന് 50 രൂപ താഴ്ന്ന് 2,800 രൂപയായി. രണ്ടു ദിവസം കൊണ്ട് വിപണിയില്‍ സ്വര്‍ണത്തിന് 800 രൂപയുടെ കുറവാണുണ്ടായത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വില താഴ്ന്നതാണ് ഇന്ത്യന്‍ വിപണിയിലും കുറവുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 10.70 ഡോളര്‍ കുറഞ്ഞ് 1,396.50 ഡോളറിലെത്തി.
സ്വര്‍ണവില കുറയാന്‍ കാരണം നാണ്യവിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് വന്‍തോതില്‍ തിരിച്ചുകയറിയതാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇന്നലെ രാവിലെ പവന്‍വില 23,200 രൂപയില്‍ മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും വൈകീട്ടോടെ 400 രൂപ താഴ്ന്നിരുന്നു.