സ്വര്‍ണം ഇറക്കുമതി കുറഞ്ഞു

മുംബൈ| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (13:13 IST)
PRO
ഉത്സവ സീസണിലും രാജ്യത്തിന്‍റെ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. സെപ്റ്റംബര്‍ മാസത്തില്‍ 35-40 ടണ്ണായിരിക്കും രാജ്യത്തെ സ്വര്‍ണ ഇറക്കുമതി എന്നാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ ഇത് 54 ടണ്ണായിരുന്നു. ദീപാവലി ആഘോഷങ്ങള്‍ കണക്കിലെടുത്ത് സ്വര്‍ണ ഇറക്കുമതിയില്‍ ഓഗസ്റ്റ് മുതല്‍ നേരിയ കുതിപ്പ് ദൃശ്യമാണെങ്കിലും കഴിഞ്ഞ വര്‍ഷത്തിനടുത്തൊന്നും എത്തില്ലെന്നാണ് കണക്കാക്കുന്നത്.

ഓഗസ്റ്റില്‍ രാജ്യത്ത് സ്വര്‍ണത്തിന്‍റെ ഇറക്കുമതി 90% കുറഞ്ഞിരുന്നു. വില ഉയര്‍ന്നതു കാരണം ഇപ്പോള്‍ത്തന്നെ ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുന്നതില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. വരള്‍ച്ചയും മറ്റു പ്രശ്നങ്ങളും തിരിച്ചടിയായെന്നു കരുതുന്നു.

കഴിഞ്ഞവര്‍ഷം 2008ല്‍ ഓഗസ്റ്റില്‍ മാത്രം 98 ടണ്‍ സ്വര്‍ണം രാജ്യം ഇറക്കുമതി ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഇറക്കുമതി നടന്നതും ഇതേ മാസം തന്നെയായിരുന്നു. അന്നു വില കുറവായതു കാരണം ആവശ്യത്തില്‍ വന്‍ വര്‍ധനയും ഉണ്ടായിരുന്നു.

ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ രാജ്യത്തിന്‍റെ സ്വര്‍ണഇറക്കുമതി 69.4 ടണ്ണായി കുറഞ്ഞു. മുന്‍ വര്‍ഷം ഇത് 261 ടണ്ണായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :