സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2009 (12:53 IST)
ആഭ്യന്തര വിപണിയില്‍ സ്വര്‍ണ കുതിച്ചുയരുന്നു. രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പത്ത് ഗ്രാമിന് 17,000 രൂപയെന്ന നിരക്കിലേക്ക് സ്വര്‍ണവില ഉയരുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിക്ഷേപകരില്‍ നിന്ന് ആവശ്യം ഉയര്‍ന്നതും യുഎസ് ഡോളറിന്‍റെ മൂല്യത്തില്‍ ഇടിവ് വന്നതുമാണ് മഞ്ഞലോഹത്തിന്‍റെ വില കുതിച്ചുയരാന്‍ കാരണമായത്.

ആഭ്യന്തര വിപണിയില്‍ സെപ്റ്റംബര്‍ മൂന്നിന് സ്വര്‍ണവില 10 ഗ്രാമിന് 15,780 എന്ന റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു. ഈ ദിവസം തന്നെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് കഴിഞ്ഞ ഏഴ് മാസത്തെ ഉയര്‍ന്ന നിരക്കായ 999.5 ഡോളറായി.

യുഎസ് ഡോളറിന്‍റെ വിലയില്‍ ഇടിവ് തുടരുന്നതും നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണ്ണത്തില്‍ ശ്രദ്ധയൂന്നുന്നതും വില ഇനിയും ഉയരാന്‍ കാരണമായേക്കും. ഉല്‍‌സവ കാലം വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ വ്യാപാരികള്‍ കൂടുതലായി സ്വര്‍ണ്ണം വാങ്ങുന്നതും വിലയില്‍ പ്രതിഫലിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :