സ്വര്‍ണ വില കുറഞ്ഞു

കൊച്ചി| WEBDUNIA| Last Modified ശനി, 17 ഏപ്രില്‍ 2010 (12:17 IST)
സ്വര്‍ണ പവന് 200 രൂപ കുറഞ്ഞ് 12400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 1550 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണികളില്‍ വില ഉയരുന്നതാണ് അഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

അമേരിക്കന്‍ ഇന്‍വെസ്റ്റമെന്റ്‌ ബാങ്കറായ ഗോള്‍ഡ്മാന്‍ സാഷ്‌ നടത്തിയ ഗുരുതരമായ ക്രമക്കേട്‌ അമേരിക്കയില്‍ ഓഹരി വിപണിയേയും ഉല്‍പ്പന്ന വിപണിയേയും തകര്‍ത്തിട്ടുണ്ട്‌.

സ്വര്‍ണം ഒരു ട്രോയ്‌ ഔണ്‍സിന്‌ 20 ഡോളര്‍ ഒറ്റയടിക്ക്‌ കുറഞ്ഞു. ഇതോടെയാണ്‌ ആഗോള സ്വര്‍ണ വിപണിയെ ഇത്‌ ബാധിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :