സെയില്‍ ഓഹരിവില്‍‌പന: മന്ത്രിസഭ അംഗീകരിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 8 ഏപ്രില്‍ 2010 (15:27 IST)
PRO
പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. മന്ത്രിസഭായോഗത്തിന് ശേഷം കേന്ദ്രമന്ത്രി പി ചിദംബരമാണ് ഇക്കാര്യം വ്യക്തമാ‍ക്കിയത്.

കമ്പനിയുടെ മൊത്തം ഇരുപത് ശതമാനം ഓഹരികളാണ് കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കാന്‍ ഒരുങ്ങുന്നത്. 16,000 കോടി രൂപയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നത്. സര്‍ക്കാരിന് 8000 കോടി രൂപ ലഭിക്കും.

വില്‍‌പന പൂര്‍ത്തിയാകുന്നതോടെ സെയിലില്‍ സര്‍ക്കാരിന്‍റെ ഓഹരി പങ്കാളിത്തം 69 ശതമാനമായി കുറയും. നിലവില്‍ ഇത് 85.82 ശതമാനമാണ്. വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :