സെയിനിനായി 3,565 കോടി ചിലവിടും: ഭാരതി

ന്യൂഡല്‍ഹി| WEBDUNIA|
രാജ്യത്തെ മുന്‍‌നിര ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ സെയിന്‍ ആഫ്രിക്കയുടെ ഓഹരികള്‍ വാങ്ങാനായി നടപ്പ് സാമ്പത്തിക വര്‍ഷം 3,565 കോടി ചെലവിടുമെന്ന് അറിയിച്ചു. സെയിനിന്റെ ആഫ്രിക്കന്‍ ആസ്തികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായാണ് ഭാരതിയുടെ തുക ചെലവഴിക്കുക.

2009 വര്‍ഷത്തില്‍ ആഫ്രിക്കയിലെ സേവനങ്ങള്‍ വിപുലപ്പെടുത്താനായി കുവൈത്ത് കമ്പനിയായ സെയിന്‍ ചെലവിട്ടത് 3,565 കോടി രൂപയാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ തുക ഈ വര്‍ഷം വേണ്ടിവരില്ലെന്നാണ് കരുതുന്നതെന്ന് കമ്പനിയുടെ ജോയിന്റ് മാനേജിങ്ങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ അഖില്‍ ഗുപ്ത പറഞ്ഞു.

ഇന്ത്യയില്‍ ടൂജി നെറ്റ്വര്‍ക്കുകളുടെ സേവനം വിപുലപ്പെടുത്താന്‍ 1.5 മുതല്‍ 1.8 ദശലക്ഷം ഡോളര്‍ തുകയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ടവറുകളുടെ വികസനത്തിനായുളള ചെലവ് മുന്‍നിര്‍ത്തി ടവര്‍ ധനസമാഹരണത്തിന് കമ്പനിയുടെ ബിസിനസ് വിഭാഗം ഐ പി ഒ നടത്തിയേക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :