സിനിമാ മോഡലില്‍ പണംവാരിയെറിഞ്ഞ് കള്ളന്മാര് രക്ഷപ്പെട്ടു; നാട്ടുകാര്‍ പണം കൊണ്ട് കടന്നു
ബ്രസല്‍സ്|
WEBDUNIA|
PRO
മോഷ്ടിച്ചെടുത്ത പണവുമായി വാഹനത്തില്‍ പാഞ്ഞ കള്ളന്മാര് സിനിമസ്റ്റൈലില്‍ പണം റോഡില്‍ വാരിയെറിഞ്ഞ് രക്ഷപ്പെട്ടു. നോട്ടുകള്‍ റോഡില്‍ പറന്നുകളിച്ചപ്പോള്‍ പെറുക്കിയെടുക്കാന്‍ ഓടിക്കൂടിയ നാട്ടുകാരെ മറയാക്കിയാണ് കള്ളന്മാര് രക്ഷപ്പെട്ടത്. കള്ളന്മാരെ കിട്ടിയില്ലെങ്കിലും പണമെങ്കിലും തിരിച്ചു കിട്ടുമോയെന്ന് നോക്കുകയാണ് പൊലീസ്.
പണം തിരികെയേല്‍പ്പിക്കാന്‍ മൈക്കുപയോഗിച്ച് പൊലീസ് തെരുവുകള്‍ തോറും പ്രചരണം നടത്തി. ഇപ്പോള്‍ എല്ലാ വീടുകളുടെയും വാതിലില്‍ മുട്ടി പണം തരാമോയെന്ന് അപേക്ഷിക്കുകയാണ് പൊലീസ്.
കിട്ടിയ പണം തിരികെ ഏല്‍പ്പിച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം വരെ ജയിലിലിടുമെന്ന് പറഞ്ഞിട്ടും നാട്ടുകാര്‍ക്ക് കുലുക്കമുണ്ടായില്ല. പണം പൊലീസിന് നേരിട്ട് നല്കാന് മടിയുള്ളവര്‍ക്ക് പണമിടാനായി ഒരു ബോക്സും തെരുവില്‍ വച്ചിട്ടുണ്ട്.
മനം മാറിയെത്തുന്ന നാട്ടുകാര്‍ പണം ഇടുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. പക്ഷേ ഇതുവരെ ചില്ലറതുട്ടുകള്‍ മാത്രമാണ് പെട്ടിയില്‍ വീണതെന്നാണ് വിവരം. എന്നാല്‍ ഈ പെട്ടിയും ഇപ്പോള്‍ അടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ടത്രെ.