സാമ്പത്തികരംഗത്ത് കടുത്ത നടപടികള്‍: പ്രധാനമന്ത്രി

ലോസ് കാബോസ്(മെക്സിക്കോ)| WEBDUNIA|
PRO
PRO
ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയ്ക്കായി കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ്. മെക്സിക്കോയിലെ ലോസ് കാബോസില്‍ ദ്വിദിന ജി-20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 8-9 ശതമാനമെന്ന നിലയില്‍ നിലനിര്‍ത്താനാവും വിധം ഇന്ത്യയിലെ സാമ്പത്തികരംഗത്ത് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഉയര്‍ന്ന സബ്സിഡിയും കുറഞ്ഞ നികുതിവരുമാനവുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച (ജിഡിപി) 5.3 ശതമാനമായി കുറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :