രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വന്‍ ഇടിവ്. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച (ജിഡിപി) 5.3 ശതമാനമായി കുറഞ്ഞു. ഒമ്പത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്.
തൊട്ടുമുന്‍ വര്‍ഷം ഇതേപാദത്തില്‍ ജിഡിപി 7.8 ശതമാനമായിരുന്നു. 2011- 12 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 6.5 ശതമാനമാണ്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം ഇത് 8.4 ശതമാനമായിരുന്നു.
രാജ്യത്തിന്റെ ഉത്പാദന മേഖലയിലെ വളര്‍ച്ച 0.3 ശതമായി കുറഞ്ഞു. നിര്‍മ്മാണ മേഖലയിലെ വളര്‍ച്ച 4.8 ശതമാനമായി കുറഞ്ഞു. ധനകാര്യ സേവന മേഖലയിലെ വളര്‍ച്ച 10 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.