നടപ്പുവര്‍ഷം ഇന്ത്യയുടേയും ചൈനയുടേയും സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിയുമെന്ന് അന്താരാഷ്ട്ര നാണയ നിധി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനവും ചൈനയുടേത് 6.75 ശതമാനവുമായിരിക്കുമെന്നും ഐഎംഎഫ് വിലയിരുത്തി.
ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് 0.5 ശതമാനത്തിലേക്ക് താഴുമെന്നും അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2.2 ശതമാനമായി വളര്‍ച്ചാനിരക്ക് ഉയരുമെന്നായിരുന്നു ഐഎംഎഫ് നേരത്തെ കണക്കുകൂട്ടിയിരുന്നത്.
ലോകത്തെ വിവിധ വികസിത രാജ്യങ്ങളുടെ വളര്‍ച്ചയും കുറയുമെന്ന് ഐഎംഎഫ് വിലയിരുത്തി. മാന്ദ്യത്തിലാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ച അടുത്തവര്‍ഷം 2.8 ശതമാനമായി കുറയും. വികസിത രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും മോശം സ്ഥിതിയായിരിക്കും ബ്രിട്ടനിലേതെന്നാണ് നാണയനിധിയുടെ വിലയിരുത്തല്‍. യൂറോസോണില്‍ 2 ശതമാനവും അമേരിക്കയില്‍ 1.6 ശതമാനവുമായിരിക്കും 2009 ലെ വളര്‍ച്ചാനിരക്കെന്നാണ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ അഞ്ച് കോടിയിലേറെ ആളുകള്‍ക്ക് ജോലി നഷ്ടമാവും. സാമ്പത്തിക പ്രതിസന്ധിയുടെ ദൂഷ്യഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരിക വികസ്വര രാജ്യങ്ങള്ക്കായിരിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.