സാമ്പത്തിക വളര്‍ച്ച 8.9% ആയി കുറഞ്ഞു

ന്യൂഡല്‍‌ഹി| WEBDUNIA|
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള രണ്ടാം പാദത്തിലെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 8.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വളര്‍ച്ച 10.2 ശതമാനമായിരുന്നു.

സര്‍ക്കാര്‍ പുറത്തുവിട്ട സ്ഥിതിവിവര കണക്കിലാണ് ഇത് സംബന്ധിച്ച വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ചാ നിരക്കിലുണ്ടായ കുറവാണ് പ്രധാനമായും സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടാവാന്‍ കാരണം.

കാര്‍ഷികമേഖലയാവട്ടെ കഴിഞ്ഞ വര്‍ഷത്തെ ഇതെ കാലയളവിലെ വളര്‍ച്ചാ നിരക്കായ 2.9 ശതമാനത്തില്‍ നിന്നും ഉയര്‍ന്നു. ഇക്കൊല്ലം 3.6 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയത്.

അതുപോലെ തന്നെ ഖനന മേഖല കഴിഞ്ഞ കൊല്ലത്തെ 3.9 ശതമാനം വളര്‍ച്ചയില്‍ നിന്ന് ഇക്കൊല്ലം 7.7 ശതമാനമായി ഉയര്‍ന്നു.

ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12.7 ശതമാനമായിരുന്നത് ഇക്കൊല്ലം 8.6 ശതമാനമായാണ് കുറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :