ആഗോള സാമ്പത്തിക മാന്ദ്യം താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞു. ഒക്ടോബറോടെ ഇന്ത്യന്‍ സാമ്പത്തിക മേഖല തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരികുകയായിരുന്നു ചിദംബരം.
ആഗോള സാമ്പത്തിക മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ വ്യാപാര മേഖല നടപടികള്‍ കൈക്കൊണ്ടതു കൊണ്ടാണ് മാന്ദ്യം രാജ്യത്തെ കൂടുതല്‍ ബാധിക്കാതിരുന്നത്. അടുത്ത എട്ട് മാസങ്ങള്‍ക്കകം നിലവിലെ മാന്ദ്യത്തെ മറികടക്കാന്‍ രാജ്യത്തിനാകും. ഒക്ടോബറോടെ രാജ്യം ഏഴു ശതമാനത്തിന് മേല്‍ വളര്‍ച്ച നേടും - മന്ത്രി പറഞ്ഞു.
ടൂറിസം മേഖലയിലെ സുരക്ഷാ പ്രാധാന്യം മുന്‍നിര്‍ത്തിയാണ് സിഐഎസ്എഫ് നിയമം സര്‍ക്കാര്‍ പാസാക്കിയതെന്ന് ചിദംബരം അറിയിച്ചു. ഹോട്ടലുകള്‍ക്കും മറ്റ് സ്വകാര്യ മേഖലയിലുള്ളവര്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. മാന്ദ്യം മറികടക്കുന്നതോടെ ടൂറിസം മേഖലകളില്‍ ഉണര്‍വുണ്ടാകുമെന്നും ചിദംബരം പ്രതീക്ഷ പ്രകടിപ്പിച്ചു.