സമുദ്രോല്‍പ്പന്നകയറ്റുമതി 19% വര്‍ദ്ധിച്ചു

കൊച്ചി| WEBDUNIA| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2007 (12:38 IST)

രാജ്യത്തെ സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ 19.62 ശതമാനം വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം - 2006-07 ല്‍ സമുദ്രോല്‍പ്പന്ന കയറ്റുമതിയിലൂടെ രാജ്യത്തിനു ലഭിച്ചത് 1.85 ബില്യന്‍ ഡോളറാണ്.

ഇതാദ്യമായി ഈയിനത്തിലൂടെയുള്ള വിദേശനാണ്യ വരുമാനം 8,000 കോടി രൂപയില്‍ കവിയുകയും ചെയ്തു.

യൂറോപ്യന്‍ രാജ്യങ്ങളാണ് ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടെ പ്രധാന വിപണി. 2005-06 സാമ്പത്തിക വര്‍ഷത്തെ സ്ഥിതിയും ഇതായിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള രാജ്യത്തെ സമുദ്രോല്‍പ്പന്ന കയറ്റുമതി 33 ശതമാനമായിരുന്നപ്പോള്‍ 15.88 ശതമാനം ജപ്പാനിലേക്കും 16.12 ശതമാനം അമേരിക്കയിലേക്കും ആയിരുന്നു.

ഇതോടൊപ്പം ഈ മേഖലയിലെ പ്രധാനപ്പെട്ട ഒരു മാറ്റം ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ ചൈന ഏറേ മുന്നോട്ടു വന്നു എന്നതാണ്. ഈയിനത്തില്‍ ചൈനയുടെ വിഹിതം 13.83 ശതമാനമായി ഉയര്‍ന്നു.

രാജ്യത്തെ സമുദ്രോല്‍പ്പന്നങ്ങളില്‍ പ്രധാന ഇനം ഇപ്പോഴും കൊഞ്ച് തന്നെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :