സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ്

കൊച്ചി| WEBDUNIA|
PRO
PRO
സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് സര്‍വകാല റെക്കോര്‍ഡ്. 2012-13 സാമ്പ്ത്തിക വര്‍ഷത്തില്‍ സമുദ്രോത്പന്ന കയറ്റുമതി വന്‍‌വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നു. 2011-12 വര്‍ഷത്തെക്കാള്‍ തൂക്കത്തില്‍ 7.68 ശതമാനവും കയറ്റുമതി മൂല്യത്തില്‍ 13.61 ശതമാനവും വര്‍ദ്ധനവുമാണ് രേഖപ്പെടുത്തിയിരിക്കുത്.

ചെമ്മീന്‍ കയറ്റുമതി അളവില്‍ 20.88 ശതമാനവും കയറ്റുമതി മൂല്യത്തില്‍ 18.73 ശതമാനവും വര്‍ദ്ധിച്ചു. വിദേശനാണ്യത്തിന്റെ 51.35 ശതമാനവും ശീതീകരിച്ച ചെമ്മീന്‍ കയറ്റുമതിയിലൂടെ ലഭിച്ചതാണ്. ശീതീകരിച്ച കണവ, കൂന്തല്‍, ഉണക്കമത്സ്യം എന്നിവയുടെ കയറ്റുമതിയും വര്‍ദ്ധിച്ചു.

ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം മത്സ്യവിഭവങ്ങളില്‍ വാങ്ങിയത് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണ്. മൊത്തം കയറ്റുമതിയുടെ 23.12 ശതമാനമാണ് ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തി. അമേരിക്കയിലേക്കും ചൈനയിലേക്കുമുള്ള കയറ്റുമതിയും വര്‍ദ്ധിച്ചിട്ടുണ്ട്.

എന്നാല്‍ ജപ്പാന്‍ വിപണിയില്‍ ഇടിവുണ്ടായിട്ടുണ്ട്. ജപ്പാനിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി കുറഞ്ഞതിനാലാണ് വിപണിയില്‍ ഇടിവുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :