സത്യം: ഇ ലേലത്തോട് എതിര്‍പ്പ്

ഹൈദരാബാദ്| WEBDUNIA| Last Modified വ്യാഴം, 5 ഫെബ്രുവരി 2009 (17:45 IST)
സാമ്പത്തിക തിരിമറിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേസിന്റെ പുതിയ ഉടമകളെ കണ്ടെത്താന്‍ ഇ-ലേല നടത്തുന്നതിനെതിരെ ലാര്‍സന്‍ ആന്‍‌ഡ് ടര്‍ബോ രംഗത്തെത്തി.

സത്യം പോലുള്ള ഒരു സ്ഥാ‍പനത്തെ വാങ്ങാന്‍ അനുയോജ്യരായവരെ കണ്ടെത്താന്‍ ഇ-ലേലം നടത്തുന്നതിന് തങ്ങള്‍ എതിരാണെന്നാണ് എല്‍ ആന്‍ഡ് ടി പ്രസിഡന്റ് ജെ.പി നായിക്ക് വ്യക്തമാക്കി.

അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തില്‍ ഇന്‍ഷുറസിന്റെ പങ്ക് എന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോഴാ‍ണ് അദ്ദെഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പുതിയ ഉടമകളെ കണ്ടെത്താന്‍ ഇ ലേലം നടത്തണമെന്ന് സ്‌പൈസ് ഗ്രൂപ്പ് ഉടമ മോഡിയാണ് ആദ്യം ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് സത്യത്തിന്റെ പുതിയ ഭാരവാഹികള്‍ക്ക് അദ്ദേഹം കത്ത് അയക്കുകയും ചെയ്‌തിരുന്നു. സത്യം ഏറ്റെടുക്കാന്‍ മോഡി പ്രകടമായി തന്നെ താല്പര്യം കാണിച്ചിരുന്നു.

സത്യം ഏറ്റെടുക്കല്‍ നടപടികള്‍ സുതാര്യമാക്കാനാണ് ഇ-ലേലം നടപ്പിലാക്കണം എന്നാവശ്യപ്പെടുന്നത് എന്നാണ് മോഡിയുടെ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :