ശമ്പളം 5 മടങ്ങ് കൂട്ടണമെന്ന് മാരുതി ജീവനക്കാര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 24 ഏപ്രില്‍ 2012 (11:11 IST)
PRO
PRO
പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി വീണ്ടു സമരഭീതിയില്‍. ശമ്പളവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരഭീഷണി മുഴക്കിയിരിക്കുന്നത്.

അടിസ്ഥാന ശമ്പളം അഞ്ചു മടങ്ങ് വരെ വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാല്‍ മാനേജ്മെന്റ് ഇതിന് സമ്മതം മൂളിയിട്ടില്ല. 20 ആവശ്യങ്ങള്‍ അടങ്ങുന്ന പട്ടികയാണ് ജീവനക്കാര്‍ മാനേജ്മെന്റിന് സമര്‍പ്പിച്ചിട്ടുള്ളത്. ഇവ ഫലം കണ്ടില്ലെങ്കില്‍ സമരം തുടങ്ങും.

ഡി എ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണം, പ്രിവിലേജ്, ക്യാഷ്വല്‍ അവധികളുടെ എണ്ണം വര്‍ധിപ്പിക്കണം, ഗതാഗത സൗകര്യവും താമസ സൌകര്യവും ഒരുക്കണം തുടങ്ങിയ കാര്യങ്ങള്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

മാരുതിയിലെ ജൂനിയര്‍ അസോസിയേറ്റ് പദവിയിലുള്ള ജീവനക്കാരന് 15,000 മുതല്‍ 17,000 രൂപ വരെയാണ് ഇപ്പോള്‍ പ്രതിമാസ ശമ്പളം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :