വ്യാവസായിക വളര്‍ച്ചയില്‍ ഇടിവ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 12 ജനുവരി 2011 (16:11 IST)
രാജ്യത്തെ വ്യാവസായിക വളര്‍ച്ചയില്‍ ഇടിവ്. 2009 നവംബറില്‍ 11.3 ശതമാനം വളര്‍ച്ചയുണ്ടായിരുന്നത് 2010ലെത്തുമ്പോള്‍ 2.7 ശതമാനമായി കുറഞ്ഞു. നിര്‍മ്മാണ മേഖലയിലെ വളര്‍ച്ചയിലുണ്ടായ ഇടിവാണ് വ്യാവസായിക വളര്‍ച്ചയ്ക്ക് തടസ്സമായത്.

രാജ്യത്തിന്റെ ഖനന മേഖലയിലും ഇടിവ് രേഖപ്പെടുത്തി. ആറു ശതമാനമായാണ് വളര്‍ച്ച കുറഞ്ഞത്. 10.3 ശതമാനം വളര്‍ച്ചയുണ്ടായിരുന്നതാണ് കുറഞ്ഞത്, ഉപഭോക്തൃ മേഖലയിലെ വളര്‍ച്ച 36.3 ശതമാനത്തില്‍ 4.3 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞു. മൂലധന വസ്തുമേഖലയിലെ വളര്‍ച്ച 11 ശതമാനത്തില്‍ നിന്ന് 12.8 ശതമാനമായി ഉയര്‍ന്നു.

വളര്‍ച്ചയിലുണ്ടായ ഇടിവ് സമ്പദ് വ്യവസ്ഥയെ ബാധിച്ചേക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. എന്നാല്‍ പ്രശ്നങ്ങള്‍ മറികടക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :