വ്യാവസായിക ഉത്പാദനം ഉയരും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 12 ജനുവരി 2010 (15:52 IST)
ഈ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ വ്യാവസായിക ഉത്പാദനം ഉയരുമെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ. രാജ്യത്തെ വിലവര്‍ധന കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ 2.6 ശതമാനമായിരുന്നു വ്യാവസായിക ഉത്പാദന വളര്‍ച്ച.

കഴിഞ്ഞ നവംബറിലെ വ്യാവസായിക ഉത്പാദനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11.7 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് അലുവാലിയയുടെ പ്രതികരണം. തൊട്ട് മുന്‍പത്തെ വര്‍ഷം ഇതേസമയം 2.5 ശതമാനമായിരുന്നു വ്യാവസായിക ഉത്പാദന വളര്‍ച്ച. ഉത്തേജന പാക്കേജുകളാണ് വ്യാവസായിക ഉത്പാദന വളര്‍ച്ചയ്ക്ക് സഹായകരമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആഗോള സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ സാമ്പത്തിക പാക്കേജുകള്‍ അനുവദിച്ചതാണ് വ്യാവസായിക ഉത്പാദനം ഉയരാന്‍ കാരണമായത്. പുനരുദ്ധാരണത്തിനാവശ്യമായ നടപടികള്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. രണ്ടാം പാദത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :