വൈകിയെത്തിയതിന് പത്ത് എയര്‍ഹോസ്റ്റസുമാരെ എയര്‍ ഇന്ത്യ പുറത്താക്കി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 4 മാര്‍ച്ച് 2014 (12:38 IST)
PRO
ജോലിക്ക് വൈകിയെത്തിയ പത്ത് എയര്‍ഹോസ്റ്റസുമാരെ എയര്‍ ഇന്ത്യ പുറത്താക്കിയതായി റിപ്പോര്‍ട്ട്. എയര്‍ഹോസ്റ്റസുമാര്‍ വൈകി റിപ്പോര്‍ട്ട് ചെയ്യുന്നതും മൂലം വിമാനങ്ങള്‍ വൈകുന്നത് പതിവായതോടെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതത്രെ.

എയര്‍ഹോസ്റ്റസുമാര്‍ വൈകുന്നതു മൂലം വിമാനം വൈകുന്നതിന് അധികൃതര്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നതാണ്. വൈകിയെത്തിയതിന്റെ പേരിലാദ്യമായിട്ടാണ് എയര്‍ഇന്ത്യ ജീവക്കാരെ പുറത്താക്കുന്നത്.

ഡല്‍ഹി-ചിക്കാഗോ നോണ്‍-സ്റ്റോപ് വിമാം കഴിഞ്ഞയാഴ്ച മണിക്കൂറുകളോളം വൈകിയിരുന്നു. ഇതേതുടര്‍ന്നാണ് താമസിച്ചെത്തിയ നാല് എയര്‍ഹോസ്റ്റസുമാരെ എയര്‍ ഇന്ത്യ പുറത്താക്കിയത്.

നടപടികളുടെ തുടര്‍ച്ചയായി ഞായറാഴ്ച ആറുപേരേയും പിരിച്ചുവിട്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ക്കെതരെ നടപടി സ്വീകരിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :