വിലക്കിനെതിരെ കമ്പനികള്‍ക്ക് കോടതിയെ സമീപിക്കാം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 10 ഏപ്രില്‍ 2010 (18:51 IST)
PRO
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്രോഡക്ടുകള്‍ വിറ്റതിന്‍റെ പേരില്‍ സെബി ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി വ്യക്തമാക്കി. നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

ഓഹരിയധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതികള്‍ (യൂലിപ്) വില്‍‌ക്കുന്നതില്‍ നിന്നാണ് സെബി രാജ്യത്തെ പതിന്നാല് ഇന്‍ഷുറന്‍സ് കമ്പനികളെ വിലക്കിയത്. ഇത് സംബന്ധിച്ച സെബിയുടെ അംഗീകാരം നേടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ സെബി നിര്‍ദ്ദേശത്തിന്‍റെ പകര്‍പ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഐആര്‍ഡി‌എ അധികൃതര്‍ വ്യക്തമാക്കി.

ഉചിതമായ വേദിയില്‍ നിയമാനുസൃതമായി ഇക്കാരം ഉന്നയിക്കുമെന്നും വിലക്ക് നേരിട്ട ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും ഐആര്‍ഡി‌എ അധികൃതര്‍ പറഞ്ഞു. സെബിയും ഐആര്‍ഡി‌എയും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് നടപടിക്കിടയാക്കിയതെന്ന് ആക്ഷേപമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :