വില ഉയര്‍ത്തില്ലെന്ന് ഗോദ്‌റേജ്

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 23 ഫെബ്രുവരി 2010 (13:24 IST)
PRO
ഉല്‍‌പന്നങ്ങളുടെ ഉയര്‍ത്താന്‍ പദ്ധതിയില്ലെന്ന് ഉപഭോക്തൃ ഉല്‍‌പന്ന വിപണിയിലെ മുന്‍ നിരക്കാരായ ഗോദ്‌റേജ് വ്യക്തമാക്കി. കമ്പനിയുടെ ചെയര്‍മാന്‍ ആദി ഗോദ്‌റേജ് ഒരു വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരസ്യത്തിനായി വകയിരുത്തുന്ന തുകയില്‍ ഇരുപത്തിയഞ്ച് ശതമാനം വര്‍ദ്ധന വരുത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഗോദ്‌റേജിന്‍റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ് മറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പതിനഞ്ചോളം പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമ്പനി പുതിയ ചില ഏറ്റെടുക്കലുകള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നും അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം ഇതിന്‍റെ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :