വിമാനയാത്രക്കാരില്‍ നിന്ന് ഇനി ഭക്ഷണത്തിന് പണം ഈടാക്കും
ദില്ലി|
WEBDUNIA|
PRO
PRO
വിമാനയാത്രക്കാര്‍ക്ക് യാത്രക്കിടെ നല്കുന്ന ഭക്ഷണത്തിന് പണം ഈടാക്കാന്‍ എയര്‍ ഇന്ത്യ തയാറെടുക്കുന്നു.
തുടക്കത്തില്‍ ഹ്രസ്വദൂര യാത്രക്കാരില്നിന്നാകും ഭക്ഷണത്തിനു പ്രത്യേകം പണം ഈടാക്കുക. എന്നാല്‍ എത്ര രൂപ ഈടാക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഇത് നടപ്പായാല്‍ ഒരു മണിക്കൂര്‍ - ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രകള്‍ നടത്തുന്നവര്‍ ഇനി ഭക്ഷണത്തിനു പണം നല്‍കേണ്ടിവരും. എന്നൈ കുടിവെള്ളം സൗജന്യമായി നല്‍കുമെന്നാണ് എയര്‍ ഇന്ത്യാ അധികൃതര്‍ പറയുന്നത്.
ഏലിയന്‍സ് എയര്‍ ആണ് ഇത്തരത്തില്‍ ഭക്ഷണത്തിനു യാത്രക്കാരില്‍നിന്നു പണം ഈടാക്കുന്ന സമ്പ്രദായം തുടങ്ങിവച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് എയര്‍ ഇന്ത്യയും ഇതേരീതി നടപ്പാക്കാനൊരുങ്ങുന്നത്. ഊണിന് 40 മുതല്‍ 100 രൂപ വരെയാണ് അലിയന്‍സ് എയര്‍ ഈടാക്കുന്നത്.