യാത്രക്കാരെ ആകര്‍ഷിക്കാനായി രാജ്യത്തെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു. നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് വിമാനയാത്ര കൂടുതല്‍ ജനകീയമാക്കി പ്രതിസന്ധിയില്‍ നിന്നും കരകയറാനാണ് ശ്രമം.
ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നതോടെ വിമാന യാത്ര ഒഴിവാക്കുന്നവരുടെ എണ്ണം ഗണ്യമായി കൂടുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ജറ്റ് എയര്‍വെയ്സ് എന്നീ കമ്പനികള്‍ ടിക്കറ്റ് നിരക്ക് പകുതിയായി കുറച്ചത്.