വിമാനത്തില്‍ കയറാന്‍ ഭാരം കുറയ്ക്കേണ്ടി വരും

ന്യൂഡല്‍ഹി| WEBDUNIA|
PRO
ജെറ്റ് എയര്‍വേസ് ഗ്രൂപ്പ് ഇക്കോണമി ക്ളാസ് യാത്രക്കാരുടെ സൌജന്യ ലഗേജ് ഭാരത്തിന്റെ പരിധി 15 കിലോഗ്രാമായി കുറച്ചു. മേയ് 15 മുതല്‍ ഇത് പ്രാബല്യത്തിലാകുമെന്നും സൂചന.

15 കിലോഗ്രാമില്‍ ഏറെയുള്ള ലഗേജിന് കിലോഗ്രാമിന് 250 രൂപ നിരക്കില്‍ അധിക ചാര്‍ജ് ഈടാക്കും. ക്യാബിന്‍ ബാഗേജ് തൂക്കം 7 കിലോഗ്രാം എന്ന നിലവിലുള്ള വ്യവസ്ഥ തുടരും.

ജെറ്റ് പ്രിവിലേജ് മെമ്പര്‍മാര്‍ക്ക് 30 കിലോഗ്രാം വരെ സൗജന്യ ബാഗേജ് അനുവദിക്കാമെന്ന വ്യവസ്ഥ തുടരും. കഴിഞ്ഞ ആഴ്ചയാണ് എയര്‍ ഇന്ത്യ ഫ്രീബാഗേജ് പരിധി 15 കിലോഗ്രാമായി കുറച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :