വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു
മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 25 ഫെബ്രുവരി 2014 (10:48 IST)
PTI
വിമാനക്കമ്പനികള്‍ ആഭ്യന്തര വ്യോമയാന ടിക്കറ്റ് നിരക്കില്‍ 75 ശതമാനം വരെ കുറവ് വരുത്തി. ബജറ്റ് എയര്‍ലൈനായ സ്‌പൈസ് ജെറ്റാണ് മൂന്നാം ഘട്ട നിരക്ക് കുറവ് പ്രഖ്യാപിച്ച് ആദ്യം രംഗത്തുവന്നത്.
ഇപ്പോള്‍ ഗോ എയറും, ഇന്‍ഡിഗോയും നിരക്ക് വെട്ടിക്കുറച്ച് മത്സരത്തിനായി രംഗത്തുണ്ട്. ആദ്യ ഘട്ടത്തില്‍ 50 ശതമാനവും രണ്ടാം റൗണ്ടില്‍ 30 ശതമാനവും ഓഫര്‍ പ്രഖ്യാപിച്ച സ്‌പൈസ് ജെറ്റ് തിങ്കളാഴ്ച 75 ശതമാനം വരെ നിരക്ക് കുറച്ചാണ് പുതിയ പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുത്ത സെക്ടറിലാണ് നിരക്കില്‍ ഈ കുറവുള്ളത്.
സ്‌പൈസ്‌ജെറ്റില്‍ ഏപ്രില്‍ ഒന്നിനും ജൂണ്‍ 30 നും ഇടയ്ക്കുള്ള യാത്രയ്ക്കാണ് കുറഞ്ഞനിരക്ക്. ഫെബ്രുവരി 24, 25, 26 ഈ മൂന്നുദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റിന് മാത്രമേ ഈ കുറഞ്ഞനിരക്ക് ലഭ്യമാകൂ.