വിനീത ബാലി രാജിവെച്ചു

ബാംഗ്ലൂര്‍| WEBDUNIA| Last Modified ബുധന്‍, 26 മാര്‍ച്ച് 2014 (12:08 IST)
PRO
ബിസ്‌കറ്റ് കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് വിനീത ബാലി രാജിവെച്ചു. 31 ന് അവര്‍ സ്ഥാനമൊഴിയും. കമ്പനിയുടെ അടുത്ത മാനേജിങ് ഡയറക്ടറായി വരുണ്‍ ബെറിയെ നിയമിച്ചു.

പെപ്‌സികോയില്‍ ജോലി ചെയ്തിരുന്ന വരുണ്‍ 2013 ജനവരിയിലാണ് ബ്രിട്ടാനിയയിലെത്തിയത്. തുടക്കത്തില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന അദ്ദേഹത്തെ 2013 നവംബറില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഉയര്‍ത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :