വിദേശനാണ്യം: ഇന്ത്യ അഞ്ചാമത്

മുംബൈ| WEBDUNIA|
ഏറ്റവും കൂടുതല്‍ വിദേശ നാണ്യ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച അവസാനം 4.5 ബില്യന്‍ ഡോളര്‍ കൂടി വര്‍ദ്ധിച്ച് നിലവില്‍ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 257 ബില്യന്‍ ഡോളറായി വര്‍ദ്ധിച്ചു.

സെപ്തംബര്‍ അവസാനത്തെ നില വച്ചാണ് ഈ പട്ടിക കണക്കാക്കിയിരിക്കുന്നത്. ഇന്ത്യ എല്ലാ വാരാന്ത്യത്തിലും വിദേശനാണ്യ ശേഖരത്തിന്‍റെ കണക്കുകള്‍ പുറത്തുവിടും. അതേ സമയം ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ വിവരം പുറത്തുവിടാറുള്ളത്.

ചൈനയാണ് വിദേശനാണ്യ ശേഖരത്തില്‍ ഒന്നാം സ്ഥാനത്ത് - 1,434 ബില്യന്‍ ഡോളര്‍. രണ്ടാം സ്ഥാനത്തുള്ള ജപ്പാനാവട്ടെ 946 ബില്യന്‍ ഡോളര്‍ വിദേശനാണ്യ ശേഖരമാണുള്ളത്. 440 ബില്യന്‍ ഡോളറുമായി റഷ്യ മൂന്നാമതുള്ളപ്പോള്‍ 263 ബില്യനുമായി തൈവാനാണ് നാലാം സ്ഥാനത്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :