വിദേശനാണ്യ ശേഖരത്തില്‍ കുറവ്

ന്യൂഡല്‍‌ഹി| WEBDUNIA| Last Modified ശനി, 16 ഫെബ്രുവരി 2008 (13:51 IST)

രാജ്യത്തെ വിദേശനാണ്യ ശേഖരത്തില്‍ ഗണ്യമായ കുറവുണ്ടായി. ഫെബ്രുവരി 8 ന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് രാജ്യത്തെ വിദേശനാണ്യ ശേഖരത്തില്‍ 1.864 ബില്യന്‍ ഡോളറിന്‍റെ കുറവാണുണ്ടായത്.

ഇതോടെ വിദേശനാണ്യ ശേഖരം 290.808 ബില്യനായി കുറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടതാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍.

ഇതിനൊപ്പം രാജ്യത്തെ വിദേശ കറന്‍സി ശേഖരമാവട്ടെ 1.858 ബില്യന്‍ കണ്ട് കുറഞ്ഞ് 528.183 ബില്യനിലേക്ക് താണു.

എന്നാല്‍ സ്വര്‍ണ്ണ ശേഖരം 9.199 ബില്യന്‍ ഡോളറിനു തുല്യമായ തുകയിലും എസ്.ഡി.ആര്‍ 9 മില്യന്‍ ഡോളര്‍ എന്ന നിലയിലും കഴിഞ്ഞ ആഴ്ചയിലേതുപോലെ സ്ഥിരത നിലനിര്‍ത്തി. പക്ഷെ ഐ.എം.എഫിലെ രാജ്യത്തെ ശേഖരം 6 മില്യന്‍ ഡോളര്‍ കണ്ട് കുറഞ്ഞ് 417 മില്യന്‍ ഡോളറായി താണു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :