വാഗന്‍-ആറിന്റെ പുതിയ മോഡല്‍ വരുന്നു

മുംബൈ| WEBDUNIA|
രാജ്യത്തെ മുന്‍‌നിര കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി സുസുകി ഇന്ത്യ പുതിയ കാര്‍ പുറത്തിറക്കുന്നു. വാഗന്‍-ആറിന്റെ പുതിയ പതിപ്പ് പുറത്തിറക്കാനാണ് ലക്‍ഷ്യമിടുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഏകദേശം 3.28 മുതല്‍ 3.81 ലക്ഷം വരെ വിലവരുന്ന പുതിയ കാര്‍ ഉടന്‍ തന്നെ വിപണിയിലെത്തും.

ഇന്ത്യയില്‍ മാരുതി സുസുകിയെ സംബന്ധിച്ചിടത്തോളം വാഗന്‍-ആറിന്റെ പുതിയ പതിപ്പ് വന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. കാര്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാനും വിപണി പിടിച്ചടക്കാനും പുതിയ വാഗന്‍-ആര്‍ കാറിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാരുതി സുസുകി ഇന്ത്യ എം ഡിയും സി ഇ ഒയുമായ സിന്‍സോ നാകാനിഷി പറഞ്ഞു.

ജപ്പാനില്‍ നിന്ന് ലഭ്യമായ ഏറ്റവും പുതിയ സാങ്കേതിക സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയായിരിക്കും പുതിയ വാഗന്‍-ആര്‍ നിര്‍മ്മിക്കുക. പുതിയ കാറിന്റെ എഞ്ചിന്‍ ശക്തി 998 സി സി കെയായിരിക്കും. പുതിയ വാഗന്‍-ആര്‍ പതിപ്പ് വരുന്നതോടെ പഴയത് പിന്‍‌വലിക്കുമെന്നാണ് കരുതുന്നത്. 1999ല്‍ പുറത്തിറങ്ങിയ വാഗന്‍-ആര്‍ 8.8 ലക്ഷത്തോളം വില്‍പ്പന നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :