വര്‍ഷം അന്യസംസ്ഥാന തൊഴിലാളികള്‍ കൊണ്ട് പോകുന്നത് 17500 കോടി രൂപ
തിരുവനന്തപുരം|
WEBDUNIA|
Last Modified ശനി, 16 ഫെബ്രുവരി 2013 (10:28 IST)
PRO
സംസ്ഥാനത്തെ 25 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പ്രതിവര്‍ഷം അയക്കുന്നത് ഏകദേശം 17,500 കോടി രൂപ സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്.
70 ശതമാനം തൊഴിലാളികള്‍ക്കും ദിവസം 300 രൂപയില്‍ കൂടുതല്‍ വേതനം ലഭിക്കുന്നുണ്ടെന്നും പ്രതിവര്‍ഷം ഓരോരുത്തരും 70,000 രൂപയോളം ബാങ്ക് ഇടപാട് നടത്തുന്നതായും പഠനത്തില്‍ കണ്ടെത്തി.
2.35 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു വര്‍ഷം തൊഴില്‍തേടി കേരളത്തില്‍ എത്തുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. തൊഴില്‍വകുപ്പിനുവേണ്ടി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനാണ് പഠനം നടത്തിയത്.