വരുമാനത്തില്‍ മുമ്പന്‍ താജ്‌മഹല്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്തെ ചരിത്ര സ്മാരകങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാര വരുമാനത്തില്‍ ഒന്നാം സ്ഥാനം താജ്‌മഹലിന്. 2010-11 സാമ്പത്തിക വര്‍ഷം 19,89,49,560 രൂപയാണു പ്രവേശന പാസ് ഇനത്തില്‍ താജിനു ലഭിച്ചത്. മുന്‍ സാമ്പത്തികവര്‍ഷം ഇത് 17, 24,49,110 രൂപയായിരുന്നു.

ആഗ്ര കോട്ടയാണ് വിനോദസഞ്ചാര വരുമാനത്തില്‍ താജ്മഹലിന് തൊട്ടുപിന്നില്‍ ഇടം പിടിച്ചിരിക്കുന്നത്. 10.42 കോടി രൂപയാണ് ഇവിടത്തെ വരുമാനം. മൂന്നാം സ്ഥാനത് 10.05 കോടി രൂപ ലഭിച്ച കുത്തബ് മിനാര്‍ ആണ്.‍-, ഫത്തേപ്പുര്‍ സിക്രി- 5.73 കോടി, ഹുമയൂണ്‍ ശവകൂടീരം -6.15 കോടി, ചെങ്കോട്ട- 5.90 കോടി, അക്ബര്‍ ശവകുടീരം-1 കോടി എന്നിവയും വരുമാനക്കാര്യത്തില്‍ മുന്‍‌നിരയില്‍ എത്തി.

മൂന്നാം തവണയാണു താജ്മഹല്‍ ഈ വരുമാനത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമാകുന്നതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ചരിത്ര സ്മാരങ്ങള്‍ കാണാന്‍ വരുന്നവരുടെ എണ്ണത്തില്‍ വര്‍ഷം തോറും വര്‍ധന രേഖപ്പെടുത്തുന്നതായും മന്ത്രാലയം അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :