വരീദ് ടെലികോം ഏറ്റെടുക്കുമെന്ന് എയര്‍ടെല്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 12 ജനുവരി 2010 (13:13 IST)
അബുദാബി കമ്പനിയായ വരീദ് ടെലികോമിന്‍റെ ബംഗ്ലാദേശിലെ 70 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്ന് എയര്‍ടെല്‍ അറിയിച്ചു. ആദ്യമായാണ് എയര്‍ടെലിന്‍റെ ഭാഗത്തുനിന്ന് വരീദ് ഓഹരി ഏറ്റെടുക്കല്‍ സംബന്ധിച്ച സ്ഥിരീകരണം ഉണ്ടാകുന്നത്. 1363 കോടി രൂപയ്ക്കാണ് ഓഹരി ഏറ്റെടുക്കുന്നതെന്ന് ഭാര്‍തി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ പറഞ്ഞു.

വരീദ് ഓഹരി ഏറ്റെടുക്കലിന് സഹായിച്ചതിന് ഇന്ത്യ, ബംഗ്ലാദേശ് സര്‍ക്കാരുകളോട് പ്രത്യേകം നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്ത് കമ്പനിയുടെ രണ്ടാമത്തെ സംരംഭമാണിത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എയര്‍ടെല്‍ ശ്രീലങ്കയില്‍ സര്‍വീസ് ആരംഭിച്ചിരുന്നു.

വരീദ് ടെലികോമിന്‍റെ ഓഹരി വാങ്ങാനുള്ള ഭാര്‍തി എയര്‍ടെലിന്‍റെ അപേക്ഷ ബംഗ്ലാദേശ് ടെലികോം അഥോറിറ്റി അംഗീകരിച്ചിരുന്നു. 2007ലാണ് വരീദ് ടെലികോം ബംഗ്ലാദേശില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 2009 നവംബറില്‍ 2.92 മില്യണ്‍ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. വാരിദ് ടെലികോമിനെ സ്വന്തമാക്കാനായി സിംഗ്‌ടെല്‍, വൊഡാഫോണ്‍, എത്തിസലാദ് എന്നീ ടെലികോം ഭീമന്‍‌മാരും രംഗത്തുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :