വരീദ് ഓഹരി: എയര്‍ടെല്‍ ശ്രമത്തിന് അംഗീകാരം

ധാക്ക| WEBDUNIA| Last Modified ചൊവ്വ, 5 ജനുവരി 2010 (15:53 IST)
PRO
അബുദാബി കമ്പനിയായ വരീദ് ടെലികോമിന്‍റെ ഓഹരി വാങ്ങാനുള്ള ഭാര്‍തി എയര്‍ടെലിന്‍റെ അപേക്ഷ ബംഗ്ലാദേശ് ടെലികോം അഥോറിറ്റി അംഗീകരിച്ചു. 300 മില്യന്‍ ഡോളറിനാണ് ബംഗ്ലാദേശിലെ നാലാമത്തെ വലിയ ടെലികോം കമ്പനിയായ വരീദ് ടെലികോം ഭാര്‍തി ഏറ്റെടുക്കുന്നത്. എയര്‍ടെല്ലിന്‍റെ ഏറ്റെടുക്കല്‍ നീക്കത്തിന് ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ നേരത്തെ പച്ചക്കൊടി കാട്ടിയിരുന്നു.

ഭാര്‍തിയുടെ 300 മില്യന്‍ ഡോളറിന്‍റെ നിക്ഷേപ പദ്ധതി സംബന്ധിച്ച് മുപ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വരീദ് ടെലികോമിനോട് ആവശ്യപ്പെട്ടതായി ബംഗ്ലാദേശ് ടെലികോം ഡിപ്പാര്‍ട്ടുമെന്‍റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വരീദ് ടെലികോമിന്‍റെ ബംഗ്ലാദേശിലെ 70 ശതമാനം ഓഹരി ഭാര്‍തി എയര്‍ടെല്‍ വാങ്ങുമെന്ന് കഴിഞ്ഞ മാസമാണ് അബുദാബി ഗ്രൂപ്പ് വെളിപ്പെടുത്തിയത്.

2007ലാണ് വരീദ് ടെലികോം ബംഗ്ലാദേശില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 2009 നവംബറില്‍ 2.92 മില്യണ്‍ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. വാരിദ് ടെലികോമിനെ സ്വന്തമാക്കാനായി സിംഗ്‌ടെല്‍, വൊഡാഫോണ്‍ ,എത്തിസലാദ് എന്നീ ടെലികോം ഭീമന്‍‌മാരും രംഗത്തുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :