വനിതാദിനത്തിന്റെ ഓഫറുമായി ജെറ്റ് എയര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
രാജ്യത്തെ പ്രമുഖ സ്വകാര്യ എയര്‍ലൈനറായ ജെറ്റ് എയര്‍വെയ്സ് വനിതാ ദിനത്തിന്റെ ഓഫറുമായി രംഗത്ത് എത്തി. വനിതാ ദിനത്തോട് അനുബന്ധിച്ച് വനിതകളുടെ യാത്രാനിരക്കില്‍ 10 ശതമാനം വരെ ഇളവ് നല്‍കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

ആഭ്യന്തര സര്‍വീസുകളിലും അന്താരാഷ്ട്ര സര്‍വീസുകളിലും വനിതകള്‍ക്ക് ഈ ഓഫര്‍ ഉപയോഗപ്പെടുത്താം. മാര്‍ച്ച് 1 മുതല്‍ 31 വരെയാണ് ഓഫര്‍ കാലാവധി.

അന്താരാഷ്ട്ര സര്‍വീസുകളില്‍ അഞ്ച് ശതമാനവും ആഭ്യന്തര സര്‍വീസുകളില്‍ 10 ശതമാനവുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഇളവ്. കമ്പനിയുടെ വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രാ സംഘങ്ങളില്‍ ഒരു സ്ത്രീ എങ്കിലും ഉള്‍പ്പെട്ടിട്ടുണ്ട് എങ്കിലും ഈ ആനുകൂല്യം ലഭ്യമാവും.

ജെറ്റ് എയര്‍വെയ്സിന്റെ എല്ലാ റൂട്ടുകളിലും എല്ലാ ക്ലാസുകളിലും ഇത്തരത്തിലുള്ള ടിക്കറ്റ് ഇളവ് ലഭ്യമായിരിക്കും. മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :