റേവയെ മഹീന്ദ്ര ഏറ്റെടുക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 26 മെയ് 2010 (09:51 IST)
ഇലക്‍ട്രിക് കാര്‍ നിര്‍മാതാക്കളായ ഏറ്റെടുക്കാന്‍ ആന്‍റ് മഹീന്ദ്ര തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് കരുതുന്നത്.

റേവ ഇലക്‍ട്രിക്ക് കാര്‍ കമ്പനിയുടെ ആസ്ഥാനമായ ബാംഗ്ലൂരില്‍ വച്ചായിരിക്കും പ്രഖ്യാപനം. ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി വെഹിക്കിള്‍, ട്രാക്ടര്‍ നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്ര. ഓഹരി ഇടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും 100 മില്യണ്‍ ഡോളറിന്‍റെ ഓഹരി ഇടപാടാണ് നടക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇന്‍ഡോ-യുഎസ് സംയുക്ത സംരംഭമായ റേവ 1994-ല്‍ ചേട്ടന്‍ മെയ്നിയാണ് സ്ഥാപിച്ചത്. ഇതിനകം 3,000-ല്‍ അധികം കാറുകള്‍ കമ്പനി വിറ്റഴിച്ചിട്ടുണ്ട്. റേവ NXR, റേവ NXG തുടങ്ങിയ പുതിയ മോഡലുകള്‍ കമ്പനി പുറത്തിറക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴത്തെ ഇടപാട് റേവയുടെ ജി‌എമ്മുമായുള്ള കരാറിനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല. സ്പാര്‍ക്ക് മിനി കാര്‍ വൈദ്യുതീകരിക്കാനുള്ള കരാറില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് റേവയും ജി‌എമ്മും കരാറിലേര്‍പ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :