റെയില്‍‌വേ യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 29 ജനുവരി 2012 (14:43 IST)
PRO
PRO
റെയില്‍‌വേ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ധനമന്ത്രാലയത്തിന്റേയും ആസൂത്രണ കമ്മിഷന്റേയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് എ സി യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ റെയില്‍ മന്ത്രാലയം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. 10 മുതല്‍ 12 ശതമാനം വരെയോ 500 കിലോമീറ്ററിന് 35 എന്ന നിരക്കിലോ യാത്രാനിരക്ക് വര്‍ധിപ്പിക്കാനാണ് ഒരുങ്ങുന്നത്.

റെയില്‍‌വേ വകുപ്പിന് അധികം ഫണ്ട് അനുവദിക്കാനാകില്ലിന്നെ നിലപാടിലാണ് ധനമന്ത്രാലയവും ആസൂ‍ത്രണ കമ്മിഷനും. അതിനാല്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ വഴിയില്ലെന്നാണ് ‌റെയില്‍വേ മന്ത്രാലയം പറയുന്നത്. വരുമാനക്കുറവും ഇന്ധന വില വര്‍ധിച്ചതും കാരണം യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് റെയില്‍‌വേ മന്ത്രാലയം പറയുന്നു.

റെയില്‍‌വേ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് റയില്‍‌വേ മന്ത്രി ദിനേശ് ത്രിവേദി നേരത്തെ സൂചനകള്‍ നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :