റിലയന്‍സ് പവറിന്റെ അറ്റാദായത്തില്‍ വര്‍ധന

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 15 ഫെബ്രുവരി 2011 (14:24 IST)
അനില്‍ ധീരൂ‍ഭായി അംബാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള റിലയന്‍സ് പവറിന്റെ അറ്റാദായത്തില്‍ വര്‍ധന. 2010 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 7.45 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്.

ഈ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 143. 61 കോടി രൂപയായിട്ടാണ് വര്‍ദ്ധിച്ചത്. മുന്‍‌വര്‍ഷം ഇതേകാലയളവില്‍ ഇത് 133.65 കോടി രൂപയായിരുന്നു

ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം 355.13 കോടി രൂപയായി വര്‍ദ്ധിച്ചു. മുന്‍‌കാലയളവില്‍ ഇത് 179.16 കോടി രൂപയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :