റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചു

WEBDUNIA|
റിസര്‍വ്‌ ബാങ്ക് ഓഫ് ഇന്ത്യയുടെ നാലാം പാദ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോനിരക്ക് കാല്‍ശതമാ‍നം കൂട്ടിയിട്ടുണ്ട്. ഇതോടെ റിപ്പോനിരക്ക് ആറു ശതമാനമായി. റിവേഴ്സ് റിപ്പോനിരക്കും കാല്‍ ശതമാനം വര്‍ധിപ്പിച്ച് 5.25 ശതമാനമാക്കി. ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കില്‍ സൂക്ഷിക്കേണ്കരുതല്‍ ധനത്തിന്റഅനുപാതആറു ശതമാനമായുഉയര്‍ത്തി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഡി സുബ്ബറാവുവാണ് പണ, വായ്പാ നയം പ്രഖ്യാപിച്ചത്.

ഇതോടെ ബാങ്കുകളുടെ വായ്പാ നിരക്കുകളിലും വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. നാണ്യപെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ബാങ്ക്‌ വായ്പകള്‍ക്കുള്ള നിരക്കുകളില്‍ വര്‍ധന വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

9.9% നിന്ന്‌ രണ്ടക്കത്തിലേയ്ക്ക്‌ കടക്കാന്‍ തയ്യാറെടുക്കുന്ന പണപ്പെരുപ്പ നിരക്കിനെ പിടിച്ചുകെട്ടാനാണ്‌ ബാങ്കു നിരക്കുകളില്‍ വര്‍ധനവ്‌ വരുത്താന്‍ ആര്‍ബിഐ തയ്യാറായിരിക്കുന്നത്‌. റിപ്പോ, റിവേഴ്സ്‌ റിപ്പോ നിരക്കുകള്‍ കഴിഞ്ഞ മാര്‍ച്ച്‌ 19ന്‌ കാല്‍ ശതമാനം വീതം വര്‍ദ്ധിപ്പിച്ചിരുന്നു.

നടപ്പ്‌ സാമ്പത്തികവര്‍ഷത്തില്‍ പണപ്പെരുപ്പ നിരക്ക്‌ 5.5% ആയി കുറയ്ക്കാനാകുമെന്നാണ്‌ ആര്‍ബിഐ പ്രതീക്ഷിക്കുന്നത്‌. വളര്‍ച്ചാ നിരക്ക്‌ എട്ടു ശതമാനത്തില്‍ എത്തുമെന്നും പ്രവചിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :