മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 26 ഏപ്രില്‍ 2011 (11:22 IST)
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ചൊവ്വാഴ്ച 12പൈസയുടെ നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 44.60 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ തകര്‍ച്ചയോടെ 44.48/49 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.
ഡോളറിനെതിരെ മറ്റ് ഏഷ്യന്‍ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതാണ് രൂപയ്ക്കും തിരിച്ചടിയായത്. വിപണിയിലെ മോശം തുടക്കം രൂപയുടെ മൂല്യമിടിയാന്‍ കാരണമായി.