രൂപയുടെ മൂല്യത്തില്‍ 16പൈസ ഇടിവ്

മുംബൈ| WEBDUNIA| Last Modified ബുധന്‍, 30 ജൂണ്‍ 2010 (11:11 IST)
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ബുധനാഴ്ച പതിനാറ് പൈസയുടെ നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവുണ്ടായേക്കുമെന്ന ഭീതിയാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 46.64 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇരുപത്തിയെട്ട് പൈസ നേട്ടത്തോടെ 46.48/49 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

ഡോളറിന്റെ ആവശ്യം വര്‍ധിച്ചതും രുപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. യു എസ്, ഏഷ്യന്‍ വിപണികളിലെ മാ‍ന്ദ്യവും രൂപയെ പ്രതികൂലമായി ബാധിച്ചു. ആഗോള ഓഹരി വിപണികളെല്ലാം നഷ്ടത്തിലാണ്. മുംബൈ ഓഹരി സൂചികയായ 160.31 ശതമാനം ഇടിഞ്ഞ് 17,373.78 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :