രൂപയുടെ മൂല്യം ഇടിഞ്ഞു

മുംബൈ| WEBDUNIA| Last Modified വ്യാഴം, 21 ജനുവരി 2010 (10:55 IST)
ഡോളറിനെതിരെ രൂപയുടെ മൂല്യം പത്ത് പൈസ ഇടിഞ്ഞു. മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ ശക്തി പ്രാപിച്ചതും ആഭ്യന്തര ഓഹരി വിപണികള്‍ ഇടിഞ്ഞതുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിന് ആവശ്യം വര്‍ധിച്ചതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി.

ഫോറെക്സ് വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം പത്ത് പൈസ ഇടിഞ്ഞ് രണ്ടാഴ്ചത്തെ കുറഞ്ഞ നിരക്കായ 46.03 രൂപയിലെത്തി. 13 പൈസ ഇടിഞ്ഞ് ഡോളറിനെതിരെ 45.93/94 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ ശക്തി പ്രാപിച്ചതായി ഡീലര്‍മാര്‍ പറഞ്ഞു. യൂറോക്കെതിരെ ഡോളര്‍ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :