രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 55.82 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 55.39 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. യൂറോ മേഖലയിലെ പ്രതിസന്ധി തുടരുന്നതും ആഗോള സമ്പദ് മേഖലയിലെ അസ്ഥിരതയുമാണ് രൂപയുടെ മൂല്യത്തിലെ ഇടിവിന് കാരണം.

ഇറക്കുമതിക്കാരില്‍ നിന്നും ബാങ്കുകാരില്‍ നിന്നും ഡോളറിന് ആവശ്യം വര്‍ധിച്ചതും രൂപയെ പ്രതികൂലമായി ബാധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :