രാജ്യത്തെ ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് നൂറോളം വിമാനത്താവളങ്ങള്‍ നിര്‍മിക്കും!

അജ്മീര്‍| WEBDUNIA|
PTI
PTI
രാജ്യത്തെ ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് നൂറോളം വിമാനത്താവളങ്ങള്‍ നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഇത്തരത്തിലുള്ള ആദ്യ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം രാജസ്ഥാനിലെ അജ്മീറില്‍ നിര്‍വഹിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്.

നേരത്തെ രാജ്യത്തെ വന്‍കിട നഗരങ്ങളില്‍ വിമാനത്താവളം വികസിപ്പിക്കാനായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്. അടുത്തത് ചെറുനഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ വിമാനത്താവളങ്ങള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു

ഇന്ത്യയില്‍ 2020-ഓടെ വിമാനയാത്രികരുടെ എണ്ണം 30 കോടിയിലെത്തും അതിന്റെ ഭാഗമായി രാജ്യത്തെ ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് വിമാനത്താവളങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി.

ഇത്തരത്തിലുള്ള ആദ്യ സംരംഭമായ അജ്മീര്‍ വിമാനത്താവളം 2016 ഓടെ പ്രവര്‍ത്തനസജ്ജമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :