രാജകീയം ഹ്യുണ്ടായ്‌ ഹാച്‌ബാക്ക് ‘ഐ 30’ !

ഹ്യുണ്ടായ്‌ ഐ 30 ഹാച്ച്ബാക്ക് അവതരിപ്പിച്ചു

hyundai, hyundai i 10, hyundai, i20, hyundai, eon, hyundai i 30 ഹ്യൂണ്ടായ്‌, ഹ്യൂണ്ടായ്‌ ഐ 10, ഹ്യൂണ്ടായ്‌ ഐ 20, ഹ്യൂണ്ടായ്‌ ഇയോണ്‍, ഹ്യൂണ്ടായ്‌ ഐ 30
Last Updated: വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (20:52 IST)
കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ്‌ ഐ 30 ഹാച്ച്ബാക്ക് അവതരിപ്പിച്ചു. ഹ്യുണ്ടായില്‍ നിന്നുള്ള മറ്റൊരു വാഗ്ദാനമാണ് മൂന്നാം തലമുറക്കാരനായ ഈ ഐ30. സ്മാര്‍ട്ട്, മോഡേണ്‍, പ്രീമിയം, സ്പോര്‍ട്സ്, സ്പോര്‍ട്സ് പ്രീമിയം എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഐ30 വിപണിയില്‍ എത്തുന്നത്. 11.5 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് ഈ വാഹനം വിപണിയിലെത്തുന്നത്. 7സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സായിരിക്കും വാഹനത്തിന് ഉണ്ടായിരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഒആര്‍വിഎമുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പ്, എല്‍ഇഡി ടേണ്‍ ഇന്റിക്കേറ്റര്‍, 18 ഇഞ്ച് അലോയ് വീല്‍, ലെതര്‍ സ്റ്റിയറിംഗ് വീല്‍, 8 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ടാകുമെന്നാണ് സൂചന.

വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്മെന്റ്, 7 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, അഡ്‌വാന്‍സ്ഡ് ട്രാക്ഷന്‍ കോര്‍ണെറിംഗ് കണ്‍ട്രോള്‍, ഹീല്‍ സ്റ്റാര്‍ട് അസിസ്റ്റ് കണ്‍ട്രോള്‍, ബ്ലൈന്റ് സ്പോര്‍ട് ഡിറ്റക്ഷന്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ എന്നിവയും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :