യന്തിരനിലൂടെ സണ്‍ ടിവി നേടിയത് 179 കോടി

മുംബൈ| WEBDUNIA|
PRO
PRO
സണ്‍ ടിവിയുടെ പ്രധാന വരുമാനസ്രോതസ് എന്താണ്? ഉത്തരം മറ്റൊന്നുമല്ല; സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഇത് തമിഴ് സൂപ്പര്‍സ്റ്റാറിനെ പുകഴ്ത്തിക്കൊണ്ടുള്ള എസ്‌എം‌എസോ ഇ-മെയിലോ അല്ല. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ യന്തിരയനിലൂടെ സണ്‍ ടിവി നേടിയ വരുമാനം എത്രയാണെന്ന് അറിയുമ്പോഴാണ് കാര്യം വ്യക്തമാകുക.

കഴിഞ്ഞ ത്രൈമാസം സണ്‍ ടി വി നേടിയ 607.06 കോടി രൂപയുടെ വരുമാനത്തിന്റെ 30 ശതമാനം ലഭിച്ചത് യന്തിരനിലൂടെയാണ്. 179 കോടി രൂപയാണ് യന്തിരന്‍ വഴി ലഭിച്ചത്. യന്തിരന്റെ കളക്ഷന്‍ കമ്പനിയുടെ ലാഭമുയര്‍ത്താനും സഹായിച്ചു. അറ്റാദായം 48 ശതമാനം വര്‍ധിച്ച് 225.5 കോടി രൂപയിലെത്തി. സണ്‍ പിക്‌ചേഴ്‌സായിരുന്നു യന്തിരന്റെ നിര്‍മാതാക്കള്‍. 132 കോടി രൂപ ചെലവിലാണ് സണ്‍ ഈ ചിത്രം നിര്‍മിച്ചത്.

മൂന്നാം പാദം തുടങ്ങിയ ഒക്ടോബര്‍ ഒന്നിനായിരുന്നു യന്തിരന്‍ റിലീസ് ചെയ്തത്. മികച്ച മൂന്നാം പാദഫലം നേടുന്നതില്‍ രജനീകാന്തിന്റെ ബ്രാന്‍ഡ് പ്രതിച്ഛായ വളരെയേറെ ഗുണം ചെയ്തതായി സണ്‍ ടിവിയുടെ സി‌ഇഒ അജയ് വിദ്യാസാഗര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :